ജീവിത നിലവാരത്തിലുണ്ടായ ഉയർച്ചയും കറൻസിയുടെ മൂല്യത്തകർച്ചയും ഉയർന്ന പണപ്പെരുപ്പവും കാരണം ഘാനയിലെ ജനങ്ങൾ സാമ്പത്തികമായി വളരെയധികം മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും തുക കണ്ടമാനം ഉയർന്ന സാഹചര്യമാണ് ഘാനയിലുള്ളത്. ജോയ് ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് അക്രയിലെ ലൈം​ഗികത്തൊഴിലാളികൾ(Sex workers)ക്ക് ഈ സാഹചര്യത്തിൽ തങ്ങളുടെ നിരക്ക് വർധിപ്പിക്കേണ്ടി വന്നിരിക്കയാണ്. ഈ സ്ത്രീകളിൽ ഭൂരിഭാഗവും നൈജീരിയ, ഐവറി കോസ്റ്റ്, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ജോയ് ന്യൂസ് റിപ്പോർട്ട് വെളിപ്പെടുത്തി.

ജോയ് ന്യൂസിനോട് സംസാരിച്ച ചില സ്ത്രീകൾ പറഞ്ഞത്, 15-20 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു ചെറിയ സെഷന് ¢50(ഏകദേശം 3000-4000) മുതലും ഒരു രാത്രി മുഴുവനുമാണ് എങ്കിൽ ¢300(22,000-23,000) രൂപ വരെയും ഈടാക്കുന്നു എന്നാണ്. എന്നാൽ, സമീപകാല സാമ്പത്തിക തകർച്ചയെ തുടർന്ന് ഇപ്പോൾ അവർ തങ്ങളുടെ ക്ലയന്റുകൾക്ക് നൽകുന്ന പ്രത്യേക സേവനത്തിന് കൂടുതൽ നിരക്ക് ഈടാക്കുകയാണ്. തങ്ങളുടെ സേവനത്തിന്റെ വില വർധിപ്പിക്കുന്നതിനുള്ള മറ്റ് ചില കാരണങ്ങളും അവർ വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചില ആളുകൾക്ക് വേ​ഗത്തിൽ സ്ഖലനമുണ്ടാവും. എന്നാൽ, ചിലയാളുകൾക്ക് അങ്ങനെയല്ല. ഏറെനേരമെടുത്താൽ മാത്രമേ സ്ഖലനമുണ്ടാവൂ. അങ്ങനെ ഏറെനേരം വേണം എന്ന് ബോധ്യമുള്ളവർ അതിനനുസരിച്ച് അധികം തുക നൽകേണ്ടി വരും എന്ന് അക്രയുടെ പ്രാന്തപ്രദേശമായ ലാപാസിന്റെ തെരുവുകളിലുള്ള ഒരു ലൈം​ഗികത്തൊഴിലാളി ജോയ് ന്യൂസിനോട് പറഞ്ഞു. എത്രനേരം പുരുഷനൊപ്പം ചെലവഴിച്ചാലും ചിലപ്പോൾ അവർക്ക് സ്ഖലനമുണ്ടാവില്ല. അങ്ങനെയുള്ള നേരങ്ങളിൽ ലൈം​ഗികത്തൊഴിലാളികളെ കുറ്റപ്പെടുത്തിക്കൊണ്ട് പണം കൂടുതൽ തരില്ല എന്ന് പറഞ്ഞൊഴിയുന്നവർ നിരവധിയാണ്. അവരെ ലക്ഷ്യം വച്ച് കൂടിയാണ് നിരക്കുകൾ കൂട്ടിയിരിക്കുന്നത്.

മേൽപ്പറഞ്ഞ ആശങ്കകൾ കാരണം തങ്ങളുടെ ചാർജുകൾ 100% വരെ വർധിപ്പിച്ചതായി ലൈംഗികത്തൊഴിലാളികൾ പറയുന്നു. വ്യാപാരത്തിന്റെ ഹോട്ട്‌സ്‌പോട്ടുകൾ എന്നറിയപ്പെടുന്ന അക്രയിലെ ലാപാസ്, കന്റോൺമെന്റ്‌സ്, ഒസു, ഈസ്റ്റ് ലെഗോൺ മുതലായ സ്ഥലങ്ങളാണ് ജോയ് ന്യൂസ് സന്ദർശിച്ചത്. സാധനങ്ങളുടെ വില കൂടി. ഭക്ഷണത്തിനോ വസ്ത്രത്തിനോ വാടകയ്‍ക്കോ നൽകാനുള്ള പണമില്ല. അതിനാൽ തന്നെ തങ്ങളുടെ ഫീസ് കൂട്ടേണ്ടി വന്നിരിക്കുകയാണ് എന്ന് ലൈം​ഗികത്തൊഴിലാളികൾ പ്രതികരിക്കുന്നു. എന്നാൽ, അതേസമയം തന്നെ ഈ സാമ്പത്തിക പ്രതിസന്ധി അവിടെയുള്ള എല്ലാത്തരം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ക്ലയിന്റുകൾ വരുന്നത് കുറവാണ് എന്നും ഇവർ പറയുന്നു.