ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബഹുനില കെട്ടിടത്തിൻ്റെ കാർ പാർക്കിങ്ങിൽ വച്ചുണ്ടായ അപകടത്തിൽ ആറുമാസം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ജനുവരി 2-ന് പെംബ്രോക്‌ഷെയറിലെ ടെൻബിയിലുണ്ടായ അപകടത്തെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീയിൽ നിന്നുള്ള സോഫിയ കെലെമെനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. കടൽത്തീര നഗരമായ ടെന്‍ബിയിലെ കാർപാർക്കിങ്ങിലെ ഏറ്റവും താഴത്തെ നിലയിലായിരുന്നു അപകടം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സംഭവത്തെ തുടർന്ന് ലൈസൻസില്ലാതെ അപകടകരമായി വാഹനം ഓടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഗനിൽ നിന്നുള്ള 33 കാരനായ ഫ്ലാവിയു നാഗിവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഫെബ്രുവരി 7 ന് സ്വാൻസി ക്രൗൺ കോടതിയിൽ ഹാജരാക്കും. ഇയാൾ മദ്യപിച്ചിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ ദുഷ്കരമായ സമയത്ത് പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്ന് പോലീസ് പറഞ്ഞു.