ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രഷറി മന്ത്രി തുലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ അന്വേഷണത്തിൻ്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു, തുലിപ് സിദ്ദിഖിൻെറ രാജി. ആരോപണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രധാനമന്ത്രിയുടെ സ്റ്റാൻഡേർഡ് അഡ്വൈസർ സർ ലോറി മാഗ്നസ് മന്ത്രിക്കെതിരെ തെറ്റുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. തൻെറ നിരപരാധിത്വം എടുത്ത്പറഞ്ഞ മന്ത്രി, തൻ്റെ പങ്ക് സർക്കാരിന് തടസ്സമാകുമെന്ന് പറഞ്ഞായിരുന്നു രാജി.
തുലിപ് സിദ്ദിഖിൻെറ രാജി സ്വീകരിച്ച പ്രധാനമന്ത്രി കെയർ സ്റ്റാർമർ, മന്ത്രിക്കായുള്ള വാതിൽ എന്നും തുറന്നിരിക്കുമെന്ന് പ്രതികരിച്ചു. മുമ്പ് ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ബംഗ്ലാദേശിലെ ഇൻഫ്രാസ്ട്രക്ചർ ചെലവിൽ നിന്ന് ഇവരുടെ കുടുംബം 3.9 ബില്യൺ പൗണ്ട് അപഹരിച്ചുവെന്ന അന്വേഷണത്തിൽ ഉൾപ്പെടുകയായിരുന്നു. ഇവരുടെ അമ്മായി, പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കഴിഞ്ഞ വർഷം നാടുവിട്ടിരുന്നു.
ഹാംപ്സ്റ്റെഡിലെയും ഹൈഗേറ്റിലെയും ലേബർ എംപിയായ തുലിപ് സിദ്ദിഖിന് ഹസീനയുടെ സർക്കാരുമായി ബന്ധമുള്ള കമ്പനിയിൽ നിന്ന് സമ്മാനമായി കിംഗ്സ് ക്രോസ് ഫ്ലാറ്റ് ലഭിച്ചിരുന്നു. അതേസമയം ഈ ഫ്ലാറ്റ് വെറും സമ്മാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ തുലിപ് സിദ്ദിഖ് സ്വയം അന്വേഷണത്തിന് റഫർ ചെയ്തതിന് ശേഷം എട്ട് ദിവസത്തിനുള്ളിൽ രാജി വയ്ക്കുകയായിരുന്നു.
Leave a Reply