ആത്മഹത്യാ കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചശേഷം മർദ്ദിച്ചതിന് കടയുടമയുടെ പേരെഴുതിവച്ച് 55കാരൻ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ് മരിച്ചത്. വിഷക്കായ കഴിച്ചാണ് ജീവനൊടുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെട്ടിട നിർമാണ തൊഴിലാളിയാണ്.
ഇന്നലെ രാത്രി പത്തിനാണ് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിൽ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പുലയൻവഴി കറുക ജംഗ്ഷന് സമീപമുള്ള ലോജ്‌ഡിൽ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തിരുന്നു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. ഭാര്യയെ ശല്യം ചെയ്യാനായി ചെന്നതാണെന്ന് കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദ്ദിച്ചു.
തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്നയാളാണെന്ന് തൂവാലയിൽ സ്‌കെച്ച് പേനകൊണ്ടെഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദ്ദിച്ചുവെന്നും എഴുതി. പിന്നാലെ ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
Leave a Reply