ജോസ് ജെ വെടികാട്ട്
ഇപ്പോൾ ഈ കെട്ടിടത്തിന് നിന്ന്
നോക്കിയാൽ ആ കുന്നുകൾ കാണാം. ഈ
കെട്ടിടത്തിന്റെ മുകളിലത്തെ ഒരു
നില,സാധാരക്കാരെന്നു
മുദ്രയടിക്കപ്പെട്ടവർ വസിക്കുന്ന
നില, ആ കുന്നുകളുമായി ഒരേ തലത്തിൽ
ആണെന്ന് ഒരേ ഉയരത്തിൽ ആണെന്ന്
മനസ്സിലാക്കാം. അതിന് കാരണം ഈ
കെട്ടിടം പണിയപ്പെട്ടത് മറ്റൊരു
ചെറു കുന്നിൻമേൽ ആണെന്നതാണ് .
മനുഷ്യക്കൂട്ടത്തിന്റെ
പ്രയത്നത്തിൽ, ഒരുമയിൽ,
ഉയരുന്നതാണ് ആ
ചെറുകുന്നും ഈ കെട്ടിടവും.
സഹോദരങ്ങളായി ഭവിക്കുന്ന
മനുഷ്യക്കൂട്ടം അവർ പരസ്പരം ഒരു
തള്ള് പങ്കുവെച്ച് പരസ്പരം
ഉയർത്തുന്നത് പോലെയാണ് ആ
ചെറുകുന്ന് ഈ കെട്ടിടത്തെ
ഉയർത്തുന്നത്.
ആ കൂട്ടത്തിലെ ആരുടെയോ
അദൃശ്യകരമാണ് ആ തള്ളിന് പിന്നിൽ!
നേരത്തെ ഈ കെട്ടിടത്തിൽ നിന്നും
നോക്കുന്നവർക്ക് ആ കുന്നുകളുടെ
ദൃശ്യം അപ്രാപ്യമായിരുന്നത് ഈ
കെട്ടിടത്തിന്റെ മുമ്പിലെ തോട്ടത്തിൽ
നിബിഡമായി വൃക്ഷങ്ങൾ
ഉണ്ടായിരുന്നതുകൊണ്ടാണ്.
ഈ കെട്ടിടത്തിന്റെ മുകളിലത്തെ
സാധാരണക്കാരെന്നു വസിക്കുന്ന
നിലയും, ഈ കുന്നുകളും ഒരേ
ഉയരത്തിലാണ് ഒരേ ഔന്നത്യത്തിലാണ്
എന്ന സത്യം ഈ വൃക്ഷങ്ങളാൽ
മറക്കപ്പെട്ടു!
ഈ കെട്ടിടത്തിൽ വസിക്കുന്നവർക്ക്
ഈ കുന്നുകൾ കാണണമെങ്കിൽ
മീറ്ററുകളോളം, കുറച്ചു കിലോമീറ്റർ
താണ്ടി ഈ വൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം ആയിരുന്നു.
ഈ കുന്നുകൾക്കോ അതിനെക്കാളും
വളരെ ഔന്നത്യത്തിൽ നിൽക്കുന്ന
മലകളും തലപ്പത്ത് പർവ്വതങ്ങളും
ദൃശ്യമാകണമെങ്കിൽ അവയെ
മറച്ചിരിക്കുന്ന
നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം!
എന്നാൽ ഈ കെട്ടിടത്തെ ഉയർത്തുന്ന
ആ ചെറുകുന്ന് ഈ കെട്ടിടത്തിൽ
വസിക്കുന്നവരുടെ പുറത്തു പറയാത്ത
സ്വകാര്യത,രഹസ്യം!
നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തി അതിൽ നിന്ന്
ലഭിക്കുന്ന മലകളുടെയും തലപ്പത്തെ
പർവ്വതങ്ങളുടെയും ദർശനത്തിലെ
ആസ്വതന്ത്രധാബോധം കൊണ്ടാകാം
തങ്ങൾക്കു ചുറ്റുമായി
തങ്ങളിലും തങ്ങളെ മറച്ച്
നിബിഡമായി വൃക്ഷങ്ങൾ ഉണ്ടാകണം
എന്ന് കുന്നുകൾ ഉത്തരവിട്ടത്!
എന്നാൽ തിരിച്ച് വൃക്ഷങ്ങളെ
പ്രീതിപ്പെടുത്താതെ കുന്നുകൾക്ക്
തരമില്ല, രാഷ്ട്രീയപ്പാർട്ടികൾ
അണികളെ
പ്രീതിപ്പെടുത്തുന്നതുപോലെ!
കുന്നുകൾക്ക് വേണമെങ്കിൽ ഈ
കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെക്കാൾ ഉയർന്ന നിന്ന് ഈ
കെട്ടിടത്തിൽ ഉള്ളവർക്ക് ദർശനമേകാം!
അതിനു കുന്നുകൾക്ക് സാധിക്കുകയും
ചെയ്യും,പക്ഷേ വൃക്ഷങ്ങളെ ഭയന്ന്
അവർ സ്വയം ഉണർന്നുയരാതെ
ഇപ്പോൾ തങ്ങൾക്ക് കൽപ്പിച്ചു
കിട്ടിയ തലപ്പൊക്കത്തിൽ
ഒതുങ്ങുന്നു!
ഈ കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെ മുറിച്ച് നീക്കിയവന്
ചഞ്ചല ചിത്തം ഇല്ലാതെ പാറ പോലെ
ഉറച്ച ഒരു ഹൃദയവും ധീരതയും
കൈമുതലായി ഉണ്ടാകാതെ പറ്റില്ല,
അവൻ ഒരു ധാർമിക നേതാവാകാൻ
ഉത്തമൻ!
ദാവീദ് രാജാവിന് സങ്കീർത്തനങ്ങളിൽ
ഇത് സാധിച്ചിട്ടുണ്ട്!
പക്ഷേ വൃക്ഷങ്ങളുടെ നിലനിൽപ്പും
ഇവിടെ അനിവാര്യമാണ് കാരണം അത്
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ
ഭാഗമാണ്!
ദാവീദ് രാജാവും വൃക്ഷങ്ങളുടെ
പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു.
വൃക്ഷകൂട്ടങ്ങളുടെ വേരുകളുടെ
ബലത്തിന്റെ ഒരുമയാണ് കുന്നുകളെ
സിമന്റ് പോലെ
ചേർത്തുനിർത്തുന്നതെന്ന് ദാവീദ്
സങ്കീർത്തനങ്ങളിൽ
മനസ്സിലാക്കിയിരുന്നു!
മണ്ണിന്റെ കനം ആ ശക്തിയിൽ ഒരു
പരിധി കവിഞ്ഞു കൂടുമ്പോൾ ആണ്
പാറ അഥവാ മല ഉണ്ടാകുന്നതും!
വൃക്ഷങ്ങൾ അന്യം നിന്ന്
നശിച്ചാൽ കുന്നുകൾ
നിരത്തപ്പെടാം!
എന്നാൽ വൃക്ഷങ്ങൾ നല്ല ഫലം
കായ്ക്കുന്നവരാകണം അല്ലെങ്കിൽ
വെട്ടി തീയിൽ എറിയപ്പെടും!
നിബിഡ വൃക്ഷങ്ങളിൽ ഒന്നോ
രണ്ടോ ചീത്ത ഫലം കായ്ച്ച്
വെട്ടപ്പെട്ടാലും ലോകത്തിന് ഒന്നും
സംഭവിക്കില്ല കാരണം ലോകത്തിൽ ആ
വൃക്ഷക്കൂട്ടത്തിന്റെ ഒരുമയുടെ
ശക്തിയുണ്ട്!
ആയതിനാൽ വൃക്ഷങ്ങൾ അവയുടെ
കൂട്ടത്തിന് അനുയോജ്യമായ
താന്താങ്ങളുടെ നിയോഗങ്ങൾ
കാക്കണം.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
Leave a Reply