ഗ്രേറ്റ് ബ്രിട്ടൻ സിറോ-മലബാർ രൂപത ഒരുക്കുന്ന *All UK Carol Singing Competition ” 2025″* ഡിസംബർ 6, 2025ന് ലെസ്റ്ററിലെ Cedar’s Academy, Stonehill Avenue ൽ നടക്കും. ഉച്ചക്ക് 1 മണി മുതൽ ആരംഭിക്കുന്ന ഈ മത്സരത്തിൽ രൂപതയിലെ എല്ലാ ഇടവകളിലെ, മിഷനുകളിലെ, പ്രൊപോസ്ഡ് മിഷനുകളിലെ, മാസ്സ് സെന്ററുകളിലെ കൊയർ ടീമുകൾ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നവംബർ 22-ന് മുമ്പ് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

മത്സരത്തിൽ വിജയിച്ച ടീമുകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനം £500 കൂടാതെ ട്രോഫി, രണ്ടാം സമ്മാനം £300 കൂടാതെ ട്രോഫി, മൂന്നാം സമ്മാനം £200 കൂടാതെ ട്രോഫി നൽകും. സമ്മാനങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ (Bishop, Eparchy of Great Britain) വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ (Chairman, CSMEGB Commission For Church Choir, 07424 165013) അല്ലെങ്കിൽ ജോമോൻ മാമ്മൂട്ടിൽ (Coordinator, 07930 431445) ബന്ധപ്പെടാം. മത്സര വേദിയുടെ വിലാസം Cedar’s Academy, Stonehill Avenue, Leicester LE4 4 JG

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ