ബിനോയ് എം. ജെ.
എല്ലാവരും തന്നെ സെക്സ് ആസ്വദിക്കുന്നവരും അതിനെ ഇഷ്ടപ്പെടുന്നവരും ആണ്. അത് മനുഷ്യസഹജവുമാണ്. അത് അത്യന്തം ഭാവാത്മകമായ ഒരു വികാരമാണ്. ഒരുപക്ഷേ ഭാവാത്മകതയുടെ എല്ലാം ഉറവിടം സെക്സ് തന്നെയായിരിക്കാം. മാനവസംസ്കാരം തന്നെ സെക്സിന്റെ ഒരു പുനരാവിഷ്കാരമാണ്. പശ്ചാത്യ മനശാസ്ത്രജ്ഞനായ ഫ്രോയിഡ് സെക്സിന്റെ പ്രാധാന്യത്തെ അടിവരയിട്ട് കാണിക്കുന്നു. ഭാരതീയനായ ഓഷോ സെക്സിനെ വാഴ്ത്തി പാടുന്നു. ഇത് ഒരു പുരോഗമന ചിന്താഗതിയാണ്. ഈ ചിന്താഗതി മനുഷ്യന്റെ സാമൂഹികവും വ്യക്തിപരവും ആയ ജീവിതത്തെ ഉടച്ചുവാക്കുവാൻ പോരുന്നതാണ്. പ്രാചീനകാലങ്ങളിൽ സെക്സിനെ അടിച്ചമർത്തുന്നത് ഒരു പക്ഷേ ഒരു അനിവാര്യത ആയിരുന്നിരിക്കാം.
എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. ജനസംഖ്യാ വിസ്ഫോടനത്തിന്റെ ഈ കാലങ്ങളിൽ ചാരിത്ര്യശുദ്ധി എങ്ങനെ സാധിക്കും? തന്റെ ഭാര്യയുടെ മുഖത്ത് മാത്രമേ നോക്കു എന്ന് പറയുന്ന പുരുഷനും തന്റെ ഭർത്താവിന്റെ മുഖത്ത് മാത്രമേ നോക്കൂ എന്ന് പറയുന്ന സ്ത്രീയും കാലക്രമേണ മാനസിക രോഗികളായി മാറുവാനാണ് സാധ്യത കൂടുതൽ. ഇന്ന് സാമൂഹിക ജീവിതം കൂടുതൽ ശക്തിപ്പെട്ടു വരികയാണ്. കാലം മാറുന്നതിന് ഒപ്പിച്ചു കോലവും മാറിയേ തീരൂ. മൂല്യങ്ങൾ പരിണമിക്കുകയും പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുകയും വേണം. പണ്ട് മനുഷ്യൻ ചാരിത്ര്യത്തെ വാഴ്ത്തി പാടിയിരുന്നെങ്കിൽ ഇന്ന് അതേ ചാരിത്ര്യം തന്നെ മാനവരാശിക്ക് ഏറ്റവും വലിയ പ്രശ്നമായി മാറിക്കഴിയുകയും ചെയ്തിരിക്കുന്നു. എന്ന് നമ്മുടെ കുടുംബങ്ങളിലെയും
സമൂഹത്തിലെയും അടിസ്ഥാനപരമായ പ്രശ്നം സെക്സ് തന്നെ. അത് നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം. വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവന്റെ എല്ലാ മാനസിക സംഘർഷങ്ങളുടെയും അടിസ്ഥാനപരമായ കാരണം സെക്സ് തന്നെയെന്ന് കാണുവാൻ കഴിയും. സെക്സിനെ തന്നെ ഭാവാത്മകമായി തിരിച്ചുവിട്ടാൽ അത് അനന്താനന്ദത്തിനും അടിച്ചമർത്തിയാൽ അനന്ത ദുഃഖത്തിനും കാരണമാകുന്നു. ലൈംഗികത എന്നത് ഉള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ഭാവാത്മകമായഒരു വികാരമാണ്. അതിനെ ആരാധിച്ചാൽ നിങ്ങൾ ലോകത്തെ മുഴുവൻ സ്നേഹിക്കുവാൻ കഴിവുള്ള ആളായി മാറും. സ്നേഹത്തിന്റെ അടിസ്ഥാനം സെക്സ് തന്നെ. സെക്സിനെ
അടിച്ചമത്തുമ്പോൾ മനോ സംഘർഷങ്ങൾ ജന്മം കൊള്ളുന്നു. സ്നേഹത്തെക്കുറിച്ച് നാം യുഗങ്ങൾ ആയി ചർച്ച ചെയ്യുന്നുണ്ടെങ്കിലും നാ മതിൽ വിജയിക്കാത്തതിന്റെ കാരണം എന്താണ്? സെക്സിനെ നിഷേധിച്ചുകൊണ്ട് സ്നേഹത്തെ പ്രകീർത്തിക്കുന്നവൻ വാസ്തവത്തിൽ അസ്ഥിവാരമില്ലാതെ ഭവനം നിർമ്മിക്കുന്നത് പോലെയുണ്ട്. ഹൃദയംകൊണ്ട് സെക്സിനെ സ്നേഹിക്കുകയും നാക്ക് കൊണ്ട് അതിനെ വെറുക്കുകയും ചെയ്യുന്ന ഒരാളുടെ ആത്മാർത്ഥത എവിടെയാണ് കിടക്കുന്നത്. മനുഷ്യവംശം മുഴുവൻ നുണ പറയുന്നു. സമൂഹം നുണ പറയുന്നു. വ്യക്തികളും നുണ തന്നെ പറയുന്നു. ഇത് വലിയ ഒരു മനോ സംഘർഷത്തിന്റെ കാരണം കൂടിയാണ്. നിങ്ങളുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കൂ. കുടുംബത്തെ പുലർത്തുവാൻ
വേണ്ടി മനുഷ്യർ എത്രമാത്രം കഷ്ടപ്പെടുന്നു. കുടുംബത്തിന്റെ ഉത്ഭവം സെക്സ് തന്നെയാണ്. സെക്സിനെ സ്വീകരിക്കുന്നവർ കുടുംബത്തെയും സ്വീകരിച്ചേ തീരൂ. അവർക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. ഇവിടെയാണ് ഫ്രീ സെക്സിന്റെ പ്രസക്തി. സെക്സ് ചീത്തയാണെന്ന് പറയുന്നവർ വിവാഹ ജീവിതവും ചീത്തയാണെന്ന് സമ്മതിച്ചേ തീരൂ. താലി എന്ന് വിളിക്കുന്ന ചരട് കഴുത്തിൽ കെട്ടിയാൽ ചീത്തയായി നിൽക്കുന്ന ഒന്ന് നല്ലതായി മാറുമോ. സ്നേഹിതരെ നമ്മൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതൊക്കെയോ പ്രത്യയശാസ്ത്രങ്ങൾക്ക് വളം കിട്ടുവാൻ വേണ്ടി നമ്മുടെയൊക്കെ ജീവിതം ഹോമിക്കപ്പെടുന്നു. വിഡ്ഡിവേഷം കെട്ടിയിട്ട് കാര്യമൊന്നുമില്ല. കുട്ടികൾ വളരേണ്ടത് കുടുംബത്തിൽ അല്ല എന്ന് മാർക്സും ഓഷോയും പറയുന്നുണ്ട്.
അപ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ഒന്നാമതായി പറയേണ്ടത് സെക്സിനുള്ള സ്വാതന്ത്ര്യമാണ്. മാനവരാശിയുടെ നിർവ്വാണത്തിലേക്കുള്ള പാതയും അത് തന്നെ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120











Leave a Reply