കാസർകോഡ്: രാഹുൽ മാങ്കൂട്ടത്തിൽ കാസർകോഡിൽ കീഴടങ്ങാനിടയുണ്ടെന്ന സൂചനകൾ ശക്തമായതോടെ ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസിന്റെ സന്നാഹം വർധിപ്പിച്ചു. കോടതി നടപടികൾ അവസാനിച്ചിട്ടും ജഡ്ജിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നത് അഭ്യൂഹങ്ങൾക്ക് ശക്തി നൽകി. ഉച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരും കോടതിയിലേക്ക് എത്തിച്ചേർന്നെങ്കിലും പോലീസിൻറെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കാസർകോഡ്, രാഹുൽ ഒളിവിൽ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടക അതിർത്തിക്ക് ഏറ്റവും അടുത്ത ജില്ലയാണെന്നും ഈ സാഹചര്യത്തിൽ കീഴടങ്ങൽ ഇവിടെ നടക്കാമെന്ന വിലയിരുത്തലാണ് നിലനിന്നത്. കൂടാതെ, കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മലയോര പ്രദേശങ്ങളിൽ രാഹുലിന്റെ സുഹൃത്തുക്കൾ ഉള്ളതിനാൽ, അതുവഴി എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുള്ളിയിലൂടെ പാണത്തൂർ വഴി കാസർകോഡിലെത്താൻ സാധ്യതയുള്ളതായും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് കോടതിയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഔദ്യോഗിക ഉറപ്പില്ലെങ്കിലും, കീഴടങ്ങൽ ഏതെങ്കിലും ഘട്ടത്തിൽ നടന്നേക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.