പാലാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി മത്സരിക്കാനിടയുണ്ടെന്ന് സൂചന. പാർട്ടിയിലെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ജോസ് വീണ്ടും പാലായിൽ മത്സരിക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 54 വർഷം കെ.എം. മാണി പ്രതിനിധാനം ചെയ്ത മണ്ഡലം തിരികെ പിടിക്കണം എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.
യുഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പൻ തന്നെ ഇത്തവണയും എത്തുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് വർഷം എംഎൽഎയായിരുന്ന കാലത്തെ പ്രവർത്തനങ്ങളും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി കാപ്പനോട് പരാജയപ്പെട്ടിരുന്നു.
എൻഡിഎ സ്ഥാനാർഥിയായി ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജിന് സാധ്യതയേറെയാണ്. പി.സി. ജോർജ് തുറന്നുപിന്തുണ പ്രഖ്യാപിച്ചതോടെ ഷോണിന്റെ സ്ഥാനാർഥിത്വം ശക്തമായി. ഷോൺ മത്സരിച്ചാൽ യുഡിഎഫ് വോട്ടുകൾ വിഭജിക്കപ്പെടുമെന്നും അതുവഴി നേട്ടം ഉണ്ടാകുമെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.











Leave a Reply