ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ തിരക്കേറിയ വില്സ്ഡൻ പ്രദേശത്ത് സ്ത്രീ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം നഗരത്തെ ഞെട്ടിച്ചു. വൈകിട്ട് നാലുമണിയോടെ പൗണ്ട് ലെയ്‌നിൽ ഒരാൾക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. 50 വയസ്സുള്ള സ്ത്രീയെ ഗുരുതരമായ കുത്തേറ്റ നിലയിൽ കണ്ടെത്തിയെങ്കിലും സ്ഥലത്തുതന്നെ മരണം സംഭവിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച സ്ത്രീ പ്രതിക്ക് പരിചയമുള്ള ആളാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകശ്രമം എന്ന കുറ്റം ചുമത്തിയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് . വടക്കൻ ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷനിൽ ഇയാളെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ് . അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

സംഭവത്തെ ആശങ്കാജനകമെന്ന് ബ്രെന്റ് മേഖലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. വരും ദിവസങ്ങളിൽ പ്രദേശത്ത് പോലീസ് സാന്നിധ്യം വർധിപ്പിക്കുമെന്ന് അവർ അറിയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ആദ്യം സഹായം നൽകിയ പൊതുജനങ്ങൾക്ക് പോലീസ് നന്ദി അറിയിച്ചു.