കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്ത് (30) ആണ് പിടിയിലായത്.

പരിചയക്കാരിയായ സ്ത്രീയുടെ സ്കൂൾ വിദ്യാർഥികളായ മക്കളെ പരിപാലിക്കാൻ ഏൽപ്പിച്ചപ്പോഴാണ് ഇയാൾ കുട്ടികളോടൊപ്പം താമസിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിവിധ ജില്ലകളിലും ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും ഇയാൾ പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് അറിയിച്ചു.