ന്യൂസ് ഡെസ്ക്, മലയാളം യുകെ
പൂള്‍ നഗരത്തിലെ ഹെർബർട്ട് അവന്യൂ–മാനർ റോഡ് ജംഗ്ഷനിൽ ഇ-ബൈക്ക് ഇടിച്ച് ഗർഭിണിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ 13 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26 -ന് വൈകിട്ട് 3.50 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്ത്രീക്ക് പരുക്കേറ്റെങ്കിലും അത് ഗുരുതരമല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പിന്നീട് അവർ പ്രസവിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിനു ശേഷം ഇ-ബൈക്ക് ഓടിച്ചയാളും പിന്നിലിരുന്ന യാത്രക്കാരനും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ പൂള്‍ സ്വദേശിയായ 13 വയസ്സുകാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്ന് ഡോർസെറ്റ് പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് വിവരം നൽകിയ പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി സർജന്റ് ഡാൻ യേറ്റ്സ് പറഞ്ഞു. ഇതുവരെ പൊലീസുമായി ബന്ധപ്പെടാത്ത സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അന്വേഷണം തുടരുകയാണ്.











Leave a Reply