തിരുവനന്തപുരം: കെട്ടുറപ്പുള്ള തിരക്കഥയും സൂക്ഷ്മമായ ആസൂത്രണവും ഉപയോഗിച്ച് നടപ്പാക്കിയ ഭൂമിതട്ടിപ്പ് അവസാന നിമിഷം പൊളിഞ്ഞപ്പോൾ വെളിവായത് കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി. തലസ്ഥാനത്തെ പത്തുകോടി രൂപ വിലമതിക്കുന്ന ഭൂമിതട്ടിപ്പ് കേസിൽ വനിതാ സബ് രജിസ്ട്രാറുടെ അറസ്റ്റ് സംഭവത്തിന് നിർണായക വഴിത്തിരിവായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകൾ ഒരുക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ആധാരമെഴുത്തുകാരനും കോൺഗ്രസ് പ്രാദേശിക നേതാവുമായ മണികണ്ഠനാണ് കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്ന് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും കൈക്കൂലിയായി വാങ്ങിയതായും വ്യാജമായി നിർമിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതും ലക്ഷ്മിയാണെന്നുമാണ് കണ്ടെത്തൽ. സംശയം ഒഴിവാക്കാൻ സബ് രജിസ്ട്രാർ ഓഫീസിന് പുറത്തുവെച്ചായിരുന്നു പ്രമാണങ്ങളിൽ ഒപ്പിടിച്ചത്. ദീർഘകാല നിരീക്ഷണത്തിനും കൃത്യമായ തെളിവുശേഖരണത്തിനും ശേഷമാണ് നിർണായക രജിസ്‌ട്രേഷൻ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയിൽ താമസിക്കുന്ന ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് വസ്തുവും വീടും ആറുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിയെടുത്തത്. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്ത (76)യെ കണ്ടെത്തി പണം നൽകി ആൾമാറാട്ടം നടത്തുകയായിരുന്നു ആദ്യഘട്ടം. തുടർന്ന് ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മറ്റൊരു പ്രതി മെറിന് ധനനിശ്ചയം നടത്തി, പിന്നീട് ചന്ദ്രസേനന്റെ പേരിൽ വിലയാധാരം എഴുതി. ഡോറയുടെ കെയർടേക്കർ കരമടയ്ക്കാൻ പോയപ്പോഴാണ് വസ്തു മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തി തട്ടിപ്പ് പുറത്തുവരുന്നത്.