തിരുവനന്തപുരം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് അടിയന്തിര കരൾ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപത് മാസം പ്രായമുള്ള ദാതാവായ ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞിന്റെ കരളാണ് മാറ്റിവെച്ചത്. അമൃത ഹോസ്പിറ്റൽ കൊച്ചിയിൽ നിന്നാണ് അവയവം ലഭിച്ചത്. പ്രൈമറി ബിലിയറി അത്രേസിയ എന്ന ഗുരുതര രോഗത്തെ തുടർന്ന് കുഞ്ഞിന് മുമ്പ് കാസായ് സർജറി നടത്തിയിരുന്നെങ്കിലും പിന്നീട് കരൾ പ്രവർത്തനം മോശമായതോടെ ട്രാൻസ്‌പ്ലാന്റ് നിർബന്ധമായി.

ഫെബ്രുവരി 13 രാത്രി ആരംഭിച്ച സർജറി രാവിലെ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണുന്നുണ്ടെന്നും അറിയിച്ചു. അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തോടൊപ്പം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ, കേരള ഗവൺമെന്റ്, സിവിൽ-പോലീസ് വിഭാഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്കും ആശുപത്രി അധികൃതർ നന്ദി രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന നേട്ടം ഇതോടെ രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരാണ് മകളുടെ കരൾ, രണ്ട് കിഡ്നി, ഹാർട്ട് വാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്തത്. റോഡ് ആക്സിഡന്റിനെ തുടർന്നാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്.