കൊളംബോയിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ പതറിയ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്താകുകയായിരുന്നു. ഈ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശനം ഉറപ്പിച്ചു.

ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ആദ്യ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യ സാഹിബ്‌സാദ ഫർഹാനെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജസ്പ്രീത് ബുംറ തന്റെ ഇൻസ്വിങ്ങറിലൂടെ സയിം അയൂബിനെയും ക്യാപ്റ്റൻ സൽമാൻ ആഗയെയും പുറത്താക്കി പാക് നിരയുടെ നട്ടെല്ലൊടിച്ചു. അക്ഷർ പട്ടേൽ ബാബർ അസമിനെ മടക്കിയതോടെ പാകിസ്താൻ വലിയ സമ്മർദത്തിലായി. ബുംറ, അക്ഷർ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്തായത് ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ്. വെറും 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ 10 ഫോറും മൂന്ന് സിക്സും നേടി പാകിസ്താൻ ബൗളർമാരെ സമ്മർദത്തിലാക്കി. സൂര്യകുമാർ യാദവ്, ശിവം ദുബെ, തിലക് വർമ എന്നിവർ നിർണായക സംഭാവന നൽകി സ്കോർ ഉയർത്തി. പവർപ്ലേയിൽ തന്നെ ആക്രമണ ശൈലി സ്വീകരിച്ച ഇഷാൻ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി, ഒടുവിൽ വലിയ ജയത്തിന് വഴിയൊരുക്കി.