കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് അറസ്റ്റിലായി. കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണന് (32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 4.83 കിലോഗ്രാം ആംബര്‍ഗ്രീസാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പെര്‍ഫ്യൂം നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ ഘടകമായ ആംബര്‍ഗ്രീസിന് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്. വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും കൊയിലാണ്ടി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ആംബര്‍ഗ്രീസിന്റെ ഉറവിടവും ബന്ധങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.











Leave a Reply