കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി.എഫ്.) അറിയിച്ചു. കേരള പോലീസിന്റെ അഭ്യർത്ഥനപ്രകാരം ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമണ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് ആർ.പി.എഫ്. വ്യക്തമാക്കിയത്. സംഭവത്തിന് പിന്നാലെ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സംഭവത്തിൽ മന്ത്രിക്ക് കഴുത്തിൽ ക്ഷതമേറ്റതായി ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ എം.ആർ.ഐ. സ്കാനിംഗ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിക്ക് ഇന്ന് വിദഗ്ധ പരിശോധന നടത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, സംഭവം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. മറുവശത്ത്, സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമായി തുടരുകയാണ്.