അദ്വൈത ആർട്സ് , ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയുടെ(HMC) സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന,യുകെയിൽ കലയും സാഹിത്യവും സംഗീതവും സംഗമിക്കുന്ന അപൂർവ്വ വേദിയായ ശ്രീരാഗം – സീസൺ 3, ഇന്ത്യൻ കലാസംഗീതോത്സവം മാർച്ച് 1 ഞായറാഴ്ച ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 7 വരെ ബ്രിസ്റ്റളിൽ നടക്കും.
വായനക്കാരുടെ ഹൃദയം കീഴടക്കിയ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച “കമ്പിളി കണ്ടത്തെ കൽഭരണികൾ” എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ “അദ്വയ” പുരസ്കാരം സമ്മാനിക്കും. കൂടാതെ ബ്രിസ്റ്റളിൽ നിന്ന് തെരഞ്ഞെടുത്ത ഗായകനു ജി. ദേവരാജൻ പുരസ്കാരവും നൽകും.
നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികൾക്ക് തുടക്കമാകും.
പ്രധാന പരിപാടികൾ
• വിന്റർ മെലഡീസ്
പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ വയലിനിലൂടെ പുനർസൃഷ്ടിച്ച് ഹൃദയഹാരിയായ രാഗസന്ധ്യ ഒരുക്കുന്നു.
• ഗസൽ പോലെ…
മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ ഭാവമുള്ള ഹൃദ്യഗാനങ്ങൾ.പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.
• നിമിഷം സുവർണ്ണ നിമിഷം…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമാപ്രവർത്തനത്തിന്റെ 50 വർഷത്തെ സുവർണ്ണയാത്രയ്ക്ക് ആദരമായി, അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങളാൽ സുന്ദരമായ ഗാനമാലിക.
ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.
കരോക്കെയില്ലാതെ, തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതാവിഷ്കാരങ്ങൾ നടക്കും. തബലയിൽ കലാഭവൻ ആനന്ദ് നായിക്, റിതത്തിൽ
ബിബികുര്യൻ, ഹാർമോണിയത്തിൽ സന്തോഷ് ജേക്കബ് പുത്തേറ്റ്, കീബോർഡിൽ ഗോപു നായർ, ഗിറ്റാറിൽ ജോഷി എന്നിവർ മേളയ്ക്ക് മാറ്റ് കൂട്ടും.
• ദേവരാഗപദങ്ങൾ
ജി. ദേവരാജൻ രചിച്ച അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം. മലയാള ചലച്ചിത്ര ഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്ന നവീന അവതരണം. ഇക്കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലും ചെന്നൈയിലും അവതരിപ്പിച്ച് വൻ ജനപ്രീതി നേടിയ ഈ വ്യത്യസ്ത കഥകളി ആദ്യമായി ഭാരതത്തിന് പുറത്ത് അരങ്ങേറുന്നു.വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ദേവരാജന്റെ സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയ–സംവിധാനം നിർവഹിക്കുന്ന ഈ അവതരണത്തിൽ, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി “ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി” എന്ന കഥപറച്ചിൽ പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അനുഭവമാകുന്നു.
ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ നടക്കുന്ന മേളയിൽ Bookshelf UK (പുസ്തകപെട്ടി) മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തും. “താമര” ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.
ബ്രിസ്റ്റളിലെ സൽക്കാര റെസ്റ്റോറന്റ് ഒരുക്കുന്ന കേരളത്തിന്റെ തനതായ രുചികൾ നിറഞ്ഞ ഫുഡ് കോർട്ടും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
2023-ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആയിരുന്നു ശ്രീരാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നവരാത്രിയോടനുബന്ധിച്ച് ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരിയും, 2024-ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ “ദക്ഷയാഗം” കഥകളിയും അരങ്ങേറി.
ടിക്കറ്റ്ടൈയ്ലർ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാവുന്നതാണ്
(https://www.tickettailor.com/events/adwaitaarts/1999008)
Venue
The Theatre
St. Brendan’s Sixth Form College
Broomhill Road, Brislington
Bristol BS4 5RQ, UK
Date: 1 March, Sunday
Time: 3 PM – 7 PM.
Contact (WhatsApp): 07404 676981
Ticket Booking:
https://www.tickettailor.com/events/adwaitaarts/1999008
Facebook:
https://www.facebook.com/share/1C2gPb2iXY/
Instagram :
https://www.instagram.com/adwaita.arts?igsh=YmtxODU2Ymt6c3E1












Leave a Reply