അപ്പച്ചൻ കണ്ണഞ്ചിറ
ഹോൺചർച്ച്: യുകെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ സംഗീത വസന്തത്തിന്റെ മധുരോത്സവത്തിന് ഈ വർഷം ലണ്ടനിലെ ഹോൺചർച്ചിൽ അടുത്ത ശനിയാഴ്ച്ച അരങ്ങേറും. ഒരാഴ്ച്ച മാത്രം അകലത്തിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ചാരിറ്റി ഇവന്റിനും , ഓ എൻ വി, എസ് പി വി അനുസ്മരണങ്ങൾക്കും ആസ്വാദന വേദിയാവുക ഹോൺചർച്ച് ദി കാമ്പ്യൻ സ്ക്കൂൾ ഓഡിറ്റോറിയമാവും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. 40 ഓളം ഗായകരും, 25 ഓളം നർത്തകരും ചേർന്ന് ഒരുക്കുന്ന സമ്പന്നമായ സംഗീത-നൃത്ത വിരുന്നാവും സദസ്സിന് സമ്മാനിക്കുക.

മലയാള ഭാഷയ്ക്കു നിരവധി സൂപ്പർ ഹിറ്റ് സിനിമാ ഗാനങ്ങളും, പശ്ചാത്തല സംഗീതവും നൽകിയ യശ്ശശരീരനായ എസ് പി വെങ്കിടേഷിന്റെയും, മലയാള സിനിമയ്ക്ക് നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും സംഗീതത്തിന്റെ ഉത്തുംഗ വേദിയിൽ വെച്ച് സമുചിതമായി അർപ്പിക്കും. ഒഎൻവിയുടെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും 7 ബീറ്റ്സ് വേദിയെ ധന്യമാക്കും. കൂടാതെ സംഗീതാസ്വാദകർക്കായി എത്ര കേട്ടാലും മതിവരാത്ത മധുരഗാനങ്ങൾ വീണ്ടും ആസ്വദിക്കുവാനുള്ള സംഗീത സായാഹ്നമാവും 7 ബീറ്റ്സ് സമ്മാനിക്കുക. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഇത്തവണയും യു കെ യിലെ നിരവധി പുതുമുഖ ഗായകരും, കലാകാരന്മാരും അണിനിരക്കും.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977
The Campion School, Wingletye Lane, Hornchurch, London, RM11 3BX











Leave a Reply