അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി കോടതി ശനിയാഴ്ച വിധി പറയും. ഒന്നാം പ്രതി സുഹൈൽ, മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായി. അപകടവുമായി ബന്ധപ്പെട്ട് നാലുപേർക്കുമെതിരെ ചുമത്തിയ കുറ്റങ്ങളും അന്വേഷണത്തിന്റെ പുരോഗതിയും പരിഗണിച്ചാണ് കോടതി തീരുമാനമെടുക്കുക. അപകടസമയത്ത് പ്രതികൾ മദ്യപിച്ചിരുന്നുവെന്നും അമിതവേഗത്തിലായിരുന്നു വാഹനമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കുറ്റകരമായ നരഹത്യയ്ക്ക് ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. അപകടസമയത്തെ വാഹനത്തിന്റെ വേഗം തെളിയിക്കുന്ന രേഖകൾ പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കാറിലുണ്ടായിരുന്ന രണ്ടുമുതൽ നാലുവരെയുള്ള പ്രതികൾ വാഹനം ഓടിച്ചിരുന്നില്ലെന്നും അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്ന ആരോപണത്തിന് എഫ്.ഐ.ആറിലെ സാക്ഷിമൊഴികളിൽ അടിസ്ഥാനമില്ലെന്നും അഭിഭാഷകർ വാദിച്ചു. അപകടത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് ഓടിപ്പോയിട്ടില്ലെന്നും കുടുംബത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായ അധിക്ഷേപമുണ്ടായെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് മനുഷ്യജീവന് അപകടമുണ്ടാക്കുമെന്ന് തിരിച്ചറിയാനുള്ള പ്രായവും ബോധവുമുള്ളവരാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലിഗ്രാമും മൂത്രത്തിൽ 230 മില്ലിഗ്രാമും ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതായി പരിശോധനാഫലങ്ങൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉടൻ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. മരിച്ച മൂന്ന് പേരുടെ പ്രായവും അപകടത്തിന്റെ ഗൗരവവും കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

അപകടം ഒക്ടോബർ 11ന് പുലർച്ചെ വിമാനത്താവള റോഡിലെ ആത്താണി ഭാഗത്താണ് നടന്നത്. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ദേവിക (വയനാട്), ഗോപിക (പാലക്കാട്), ഇയാസ് (കർണാടക) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് മിനി കൂപ്പർ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.