63 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ച മുതിർന്ന സിപിഎം നേതാവായ ജി. സുധാകരൻ അംഗത്വം പുതുക്കില്ലെന്ന സൂചന നൽകി രംഗത്തെത്തി. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം പരിഗണിക്കാതെ പരിഹസിച്ചതായും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വത്തോട് അസന്തോഷമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്.

ആലപ്പുഴയിലെ പാർട്ടി വിഭാഗീയതയും ഉൾക്കളഹങ്ങളും ഏറെക്കാലമായി സിപിഎമ്മിന് തലവേദനയായിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ മൂന്നാം തവണ മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ടതും പിന്നീട് പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമാണ് സുധാകരന്റെ അസ്വസ്ഥത വർധിപ്പിച്ചതെന്നാണ് വിലയിരുത്തൽ. താൻ മന്ത്രിയായിരിക്കെ ആരംഭിച്ച ചില പ്രധാന പദ്ധതികളുടെ ഉദ്ഘാടനങ്ങളിൽ പോലും ക്ഷണം ലഭിക്കാത്തതും അദ്ദേഹം ഉയർത്തിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എച്ച്. സലാം, സജി ചെറിയാൻ എന്നിവരുമായി ഉണ്ടായ അഭിപ്രായഭിന്നതകളും സാഹചര്യത്തെ കടുപ്പിച്ചു. ഇതോടെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകൾക്കുറിച്ച് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചകൾ ശക്തമാണ്. യുഡിഎഫ് പിന്തുണ ലഭിക്കുമോ എന്നതും ശ്രദ്ധേയമായ വിഷയമായി മാറിയിരിക്കുകയാണ്.