ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓക്സ്ഫോർഡിലെ എൻഎച്ച്എസ് മാതൃത്വ വിഭാഗത്തിൽ ഉണ്ടായ ഗുരുതരമായ പിഴവുകൾ ഇല്ലായിരിന്നെങ്കിൽ കുറഞ്ഞത് 58 കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . 2019 മുതൽ 2024 വരെ നടന്ന 32 ഗർഭസ്ഥ ശിശു മരണങ്ങളും 26 നവജാത ശിശുമരണങ്ങളും ഉൾപ്പെടുന്ന സംഭവങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഫലത്തിൽ മാറ്റമുണ്ടാകുമായിരുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നത് . ചില മുതിർന്ന ഡോക്ടർമാരുടെ അഹങ്കാരപരമായ സമീപനവും നടപടികളും കാരണം കുഞ്ഞുങ്ങളുടെ ജീവനുകൾ നഷ്ടപ്പെട്ടതായി ആണ് കുടുംബങ്ങൾ ആരോപിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉയർന്ന അപകടസാധ്യതയുള്ള ഗർഭിണിയെന്ന നിലയിൽ നിരീക്ഷണം ആവശ്യമായിരുന്നിട്ടും ആവശ്യമായ ശ്രദ്ധ ലഭിക്കാത്തതിനാൽ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന വേദനകരമായ അനുഭവം എലീനോർ ടെയ്‌ലർ-വെർലാൻ എന്ന യുവതി പങ്കുവച്ചു. സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നെങ്കിൽ തന്റെ മകൾ ജീവിച്ചിരിക്കുമായിരുന്നുവെന്ന് അവൾ പറയുന്നു. സമാനമായി അലീസ് ടോപ്പിംഗ് എന്ന അമ്മയുടെ കേസിലും ആവശ്യമായ സ്കാൻ വൈകിയതും ആശയവിനിമയ പിഴവുകളും ദുരന്തത്തിന് വഴിവച്ചതായി സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . എന്നാൽ ഇത്തരം പിഴവുകൾ ആശുപത്രിയുടെ ആഭ്യന്തര അന്വേഷണങ്ങൾ മറച്ചുവെയ്ക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട് .

ഇതിനിടെ, 2020 മുതൽ 2025 വരെ ഏകദേശം £72 മില്യൺ നഷ്ടപരിഹാരം നൽകേണ്ടി വന്നത് തന്നെ പ്രശ്നങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് . 2021-ൽ പരിശോധന നടത്തിയ കെയർ ക്വാളിറ്റി കമ്മീഷൻ (CQC) ഈ ഹോസ്പിറ്റലിന്റെ സേവന നിലവാരം “ഗുഡ്” എന്ന നിലയിൽ നിന്ന് “ഇംപ്രൂവ്‌മെന്റ് ആവശ്യം” എന്ന നിലയിലേക്ക് താഴ്ത്തിയിരുന്നു. ഇപ്പോഴും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രത്യേക മേൽനോട്ടത്തിൽ ഇവിടെ സേവനങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഓക്സ്ഫോർഡിലെ മാതൃത്വ സേവനങ്ങളിൽ സമഗ്രമായ പൊതു അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.