ന്യൂഡൽഹി: കണ്ണൂർ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ ഒടുവിൽ കെ.സുധാകരൻ പാർട്ടി നിലപാടിന് വഴങ്ങി. മൂന്ന് ദിവസമായി ഡൽഹിയിലെ വസതിയിൽനിന്ന് പുറത്തിറങ്ങാതെ സമ്മർദം ചെലുത്തിയിരുന്ന അദ്ദേഹം, എം.പി.മാർക്ക് സീറ്റ് നൽകേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചതോടെ കേരളത്തിലേക്ക് മടങ്ങി. നിലപാട് മാറ്റമില്ലെങ്കിലും പാർട്ടിക്ക് വിധേയനായിരിക്കുമെന്നു മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് എ.കെ.ആൻ്റണി എന്നിവരുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്. എം.പി.മാരെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഉപതിരഞ്ഞെടുപ്പ് സാഹചര്യം ഉണ്ടാകുമെന്നും, അത് പാർട്ടിക്ക് തിരിച്ചടിയാകാമെന്നും നേതൃത്വത്തിന്റെ വിലയിരുത്തലായിരുന്നു. ദേശീയ തലത്തിൽ ബി.ജെ.പി.യെ നേരിടാൻ ലോക്‌സഭയിൽ എം.പി.മാരുടെ സാന്നിധ്യം നിർണായകമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് 37 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരിൽ സുധാകരനു പകരം ടി.ഒ. മോഹനനെയാണ് സ്ഥാനാർഥിയാക്കിയത്. ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണ നൽകാനാണ് തീരുമാനം. കൂട്ടത്തോടെ എം.പി.മാരെ മത്സരിപ്പിച്ചാൽ ജനങ്ങളിൽ തെറ്റായ സന്ദേശം പോകുമെന്ന ആശങ്കയും നേതൃത്വത്തിന്റെ നിലപാട് കർശനമാക്കാൻ കാരണമായി.