ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിൽ മിഡ്വൈഫ് ആയി ജോലി ചെയ്യുന്ന ഹീതർ ഗിൽക്രിസ്റ്റ് എന്ന ബ്രിട്ടീഷുകാരി ഇംഗ്ലീഷ് ഭാഷാ പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവിനെ തുടർന്ന് നാടുകടത്തൽ ഭീഷണിയിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സ്കോട്ട് ലൻഡിലെ പെർത്ത്‌ഷെയറിൽ ജനിച്ച ഗിൽക്രിസ്റ്റ്, ഭർത്താവിന്റെ മരണത്തിന് ശേഷം ആണ് വിക്ടോറിയ നഗരത്തിൽ താമസം ആരംഭിച്ചത്. എന്നാൽ പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് അപേക്ഷയിൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഫലം സമർപ്പിച്ചില്ലെന്ന കാരണമാണ് അധികൃതർ അവളുടെ ജോലി അനുമതി റദ്ദാക്കാൻ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ജൂലൈയിൽ പരീക്ഷ പൂർത്തിയാക്കിയെങ്കിലും അന്ന് ഫലം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്.

ഇതേ പ്രശ്നം നിരവധി അപേക്ഷകരെ ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇമിഗ്രേഷൻ, റിഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ വെബ്സൈറ്റിൽ പിന്നീട് മാത്രമാണ് ഭാഷാ പരീക്ഷ ഫലം നിർബന്ധമായി സമർപ്പിക്കണമെന്ന നിർദേശം ചേർത്തത്. ഡിസംബർ മാസത്തിലാണ് ഇത് ഉൾപ്പെടുത്തിയതെന്നും, അതിന് മുൻപ് അപേക്ഷിച്ചവർക്ക് വ്യക്തമായ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും ഉള്ള വിമർശനം ആണ് പല അപേക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനെതിരെ പരാതിക്കാർ ഓൺലൈൻ ഹർജിയും ആരംഭിച്ചിരിക്കുകയാണ്.

ഇതിനിടെ ഗിൽക്രിസ്റ്റിന് ഉടൻ ജോലി നിർത്തേണ്ടി വന്നത് അവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വർഷങ്ങളുടെ ജോലി പരിചയമുള്ള അവൾ നിരവധി ആളുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ഏകദേശം അറുപതിനായിരം ഡോളർ ചെലവഴിച്ച് ആണ് ഗിൽക്രിസ്സ്റ്റ് കാനഡയിൽ ജീവിതം ആരംഭിച്ചത് . ജോലി നഷ്ടപ്പെടുന്നതോടെ അവൾക്ക് ഇപ്പോൾ ഭാവി അനിശ്ചിതത്തിലായി . അവൾ ജോലി ചെയ്യുന്ന ക്ലിനിക്കും ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട് തന്റെ വിസ പുനഃസ്ഥാപിക്കണമെന്നാണ് ഗിൽക്രിസ്റ്റിന്റെ പ്രധാന ആവശ്യം.











Leave a Reply