ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തെ പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ ഉൾപ്പെടെ ഏകദേശം 20,000 സ്ഥാപനങ്ങൾ പങ്കെടുത്ത പഠനത്തിൽ അഞ്ചിൽ ഒരു സ്ഥാപനത്തിന് അടുത്ത 12 മാസത്തിനുള്ളിൽ അടച്ചുപൂട്ടൽ ഭീഷണിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് . ഏപ്രിൽ 1 മുതൽ ബിസിനസ് റേറ്റുകളും കുറഞ്ഞ വേതനവും വർധിച്ചതോടെ ചെലവുകൾ കുത്തനെ ഉയർന്നതും, ഭക്ഷ്യവിലയും ഊർജചെലവ് വർധിച്ചതും മേഖലയെ ആശങ്കയിലാഴ്ത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർവേ പ്രകാരം 44% സ്ഥാപനങ്ങൾ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക ആണ് രേഖപ്പെടുത്തിയത്. 17% സ്ഥാപനങ്ങൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും 2% ഇതിനകം തന്നെ നിലനിൽപ്പില്ലാത്ത അവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നു. ഊർജ്ജവില വർധനയും അന്താരാഷ്ട്ര സംഘർഷങ്ങളെ തുടർന്നുള്ള വിപണി അസ്ഥിരതയും ചെലവുകൾ കൂടുതൽ ഉയർത്താൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് സ്ഥിര കരാറുകളില്ലാത്ത സ്ഥാപനങ്ങൾക്ക് വൈദ്യുതി, ഗ്യാസ് ചെലവുകൾ കുത്തനെ ഉയരാനാണ് സാധ്യത.

തൊഴിൽച്ചെലവ് വർധനയാണ് മറ്റൊരു പ്രധാന ആശങ്കയായി ഉയർന്നിരിക്കുന്നത്. അടിസ്ഥാന വേതന വർധനവ് മേഖലക്ക് £1.4 ബില്യൺ അധിക ചെലവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത് . ബിസിനസ് റേറ്റുകൾ കൂടി ഉയർന്നതോടെ ഒരു ഹോട്ടലിന് ശരാശരി £28,900 അധികഭാരം വരും. റെസ്റ്റോറന്റുകൾക്ക് ഏകദേശം £1,800 വരെ വർധന ഉണ്ടാകും എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചെലവ് കുറഞ്ഞില്ലെങ്കിൽ വ്യാപകമായ അടച്ചുപൂട്ടലുകളും തൊഴിൽനഷ്ടവും ഉണ്ടാകുമെന്ന് മേഖലയിലെ സംഘടനകൾ മുന്നറിയിപ്പ് നൽകി.