തൃശ്ശൂരിലെ വെങ്ങിണിശ്ശേരിയിൽ ഗൾഫിൽ നിന്നെത്തിയ പ്രവാസിയെ സത്കാരത്തിനിടെ സുഹൃത്ത് കൊലപ്പെടുത്തി . തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് കൊല്ലപ്പെട്ടത്. ദുബായിൽ ഇലക്ട്രീഷ്യനായിരുന്ന രാജു അവധി കഴിഞ്ഞ് നാട്ടിലെത്തിയതും ഉടൻ തിരികെ പോകാനിരിക്കെയുമായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
രാജുവിന്റെ വീടിൻ്റെ സമീപമുള്ള ചെറിയ പുരയിലായിരുന്നു സത്കാര പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ അഞ്ചു സുഹൃത്തുക്കൾ പങ്കെടുത്തു. പിന്നീട് നാലുപേർ മടങ്ങിയതിനെ തുടർന്ന് പുലർച്ചെയോടെ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറി.
ഈ സംഘർഷത്തിനിടെ അയൽവാസിയും സുഹൃത്തുമായ ഫ്രിന്റോ (42) രാജുവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തു വെച്ചുതന്നെ രാജു മരിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.











Leave a Reply