ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജിലും , ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യു കെ യിലേക്ക് കുടിയേറിയ പൂർവ്വ വിദ്യാർഥികളുടെ യു കെ സംഗമം സംഘടിപ്പിക്കുന്നു , മെയ് 2 ശനിയാഴ്ച ബെഡ്ഫോർഡിൽ വച്ച് സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനും എസ് ബി അസംപ്‌ഷൻ കോളേജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും ,യു കെ യുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ്വ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു . മെയ് മാസം രണ്ടാം തീയതി മൂന്നു മണി മുതൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് . എസ് ബി , അസംപ്‌ഷൻ കോളേജുകളിലെ പൂർവ്വ വിദ്യാർഥികളായിരുന്ന യു കെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ , ബാച്ച് ,പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക , പങ്കെക്കുവാൻ സാധിക്കുന്നവർ താഴെയുള്ള ഗൂഗിൾ ഫോമിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്.












Leave a Reply