ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോർമാൻസ്റ്റൗനിൽ നായയുടെ ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഹാർഡേൽ ഗ്രോവിൽ നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആയുധധാരികളായ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു . പോലീസ് എത്തുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. ഇത് നായ കടിച്ചതിനാലാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ തുടർന്ന് നായയെ സ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊല്ലുകയും മറ്റൊരു നായയെ വീട്ടിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. കുട്ടിയുടെ പ്രായവും നായകളുടെ ഇനവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.