കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്ന് യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയതായും റിപ്പോർട്ട് പറയുന്നു. ഇതേ ആധാർ നമ്പർ ജനന സർട്ടിഫിക്കറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
അതേസമയം, വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടിക വർഗ കമ്മീഷൻ കണ്ടെത്തലിനെ തുടർന്ന് വിവാദം ശക്തമായി. 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പെൺകുട്ടിയുടെ പ്രായമെന്ന് കമ്മീഷൻ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ആരോപണം ഉയരുന്നത്. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതികളാക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.











Leave a Reply