മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. തൊണ്ണൂറുകളിലെ ആക്ഷൻ കിംഗ് ആയിരുന്നു അദ്ദേഹം. വില്ലൻ വേഷങ്ങളിൽ നിന്നും നായക നടനിലേക്ക് നടന്നു കയറിയ താരം. ബാബു ആന്റണി ഉണ്ടെങ്കിൽ വില്ലന്മാർ ഒരിക്കലും ജയിക്കില്ല എന്ന് ആവേശത്തോടെ ആരാധകർ പറഞ്ഞിരുന്ന കാലം. ഇപ്പോഴും സിനമിയിൽ ഉണ്ടെങ്കിലും അർഹിച്ച വേഷങ്ങൾ താരത്തിനു ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി.

മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം കഴിഞ്ഞദിവസം പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. കുറിപ്പിങ്ങനെ,

എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.