ന്യൂസ് ഡെസ്‌ക് മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കീത്തിലി സെൻ്റ്. അൽഫോൻസാ മിഷനിൽ മിഷൻ ഡയറക്ടറായി ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30തിന് കീത്തിലി സെൻ്റ്. ജോസഫ് കാത്തലിക്ക് ചർച്ചിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി നടന്ന ചടങ്ങിലാണ് മിഷൻ ഡയറക്ടറായി ഫാ. ജോയൽ പണ്ടാരപറമ്പിൽ ചുമതലയേറ്റത്. മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളം, ഫാ. മാത്യു പിണക്കാട്ട്, ഫാ. ജോർജ്ജ് തെക്കേക്കര, ഫാ. ജോയൽ പണ്ടാരപറമ്പിൽ എന്നിവർ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സഹകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളത്തിന് യാത്രയായ്പ് നൽകി. വിശുദ്ധ കുർബാനയർപ്പിച്ച ബഹുമാനപ്പെട്ട വൈദീകരും മിഷനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളത്തിന് ആശംസകൾ നേർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെൻ്റ്. അൽഫോൻസാ മിഷൻ്റെ പുതിയ ഡയറക്ടർ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ പാലാ രൂപതയിലെ പൂവരണി ഇടവകാംഗമാണ്. 2024 സെപ്റ്റംബറിലാണ് കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ രൂപീകൃതമായത്. റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ ശുശ്രൂഷയിൽ ആരംഭിച്ച സെൻ്റ് അൽഫോൻസാ മിഷനിൽ നൂറ്റിമുപ്പതോളം രെജിസ്ട്രേഡ് കുടുംബങ്ങളുണ്ട്. കൂടാതെ,സൺഡേ സ്കൂൾ, SMYM , മിഷൻ ലീഗ്, സാവിയോ ഫ്രൺസ്, ഇവാഞ്ചലൈസേഷൻ ടീം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ സംഘടനകളും സെൻ്റ് അൽഫോൻസാ മിഷൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു.