ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ വിദേശകാര്യ വകുപ്പിലെ ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന സിവിൽ സർവന്റ് സർ ഒല്ലി റോബിൻസ് രാജിവെച്ചു . ഈ സാഹചര്യത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ കനത്ത വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത് . മുതിർന്ന രാഷ്ട്രീയ നേതാവുമായ പീറ്റർ മണ്ടൽസൺനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ അദ്ദേഹം ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. അതീവ രഹസ്യമായി നടക്കുന്ന ഈ സുരക്ഷാ പരിശോധനയിൽ സുരക്ഷാ ഏജൻസികൾ അനുകൂലമല്ലാത്ത റിപ്പോർട്ട് നൽകിയിട്ടും, വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ അപൂർവമായി ഉപയോഗിക്കുന്ന അധികാരം വിനിയോഗിച്ച് അതിനെ മറികടന്ന് ക്ലിയറൻസ് അനുവദിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവം പിന്നീട് പുറത്ത് വന്നതോടെ ഭരണകൂടത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് വിദേശകാര്യ വകുപ്പിന്റെ പരമോന്നത സിവിൽ സർവന്റായി പ്രവർത്തിച്ചിരുന്നത് റോബിൻസായിരുന്നു.പീറ്റർ മണ്ടൽസണിനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കുന്ന തീരുമാനത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുത്തോ ഇല്ലയോ എന്നതിൽ വ്യക്തതയില്ലെങ്കിലും, വകുപ്പിന്റെ തലവനായതിനാൽ ഉത്തരവാദിത്വം അദ്ദേഹത്തിനാണ് എന്നുള്ള പൊതുവായ അഭിപ്രായം ശക്തമാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറും വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറും റോബിൻസിനോട് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടതെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് . ഈ തീരുമാനം എടുത്ത സമയത്ത് റോബിൻസ് വിദേശകാര്യ വകുപ്പിൽ സ്ഥിരം സെക്രട്ടറി സ്ഥാനമേറ്റെടുത്തിട്ട് വെറും മൂന്ന് ആഴ്ച മാത്രമെ ആയിരുന്നുള്ളു . അതേസമയം, സുരക്ഷാ പരിശോധനയിൽ മാൻഡൽസൻ പരാജയപ്പെട്ട വിവരം പ്രധാനമന്ത്രി പിന്നീട് മാത്രമാണ് അറിഞ്ഞതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വിശദീകരിച്ചു. മുൻ വിദേശകാര്യ മന്ത്രിയായ ഡേവിഡ് ലാമിക്കും ഈ വിവരം മാധ്യമങ്ങൾ പുറത്തുവിട്ടതിന് ശേഷമാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതോടെ ഭരണനിർണ്ണയങ്ങളിൽ പരസ്യതയും ഉത്തരവാദിത്വവും സംബന്ധിച്ച് വലിയ ചർച്ചകൾ ആണ് ഉയരുന്നത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. സർക്കാരിനകത്തു നിന്നു തന്നെ കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യമാണിപ്പോൾ ഉള്ളത് . ലേബർ എംപി ക്രിസ് കർട്ടിസ് റോബിൻസിന്റെ രാജി “ശരിയായ നടപടി”യാണെന്ന് വിലയിരുത്തിയെങ്കിലും, പ്രശ്നം ഒരാളിൽ ഒതുങ്ങുന്നതല്ലെന്നും, ഉയർന്ന തലത്തിൽ എടുത്ത തെറ്റായ തീരുമാനങ്ങളാണ് ഇതിന് പിന്നിലെന്നും അഭിപ്രായപ്പെട്ടു. ഇത് ഗുരുതരമായ പ്രശ്നമാണെന്നും ഇനി വെറും ക്ഷമാപണങ്ങളിലൂടെ മുന്നോട്ടുപോകാനാകില്ല എന്ന നിലപാട് ചില മന്ത്രിമാർ അനൗദ്യോഗികമായി പങ്കുവച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . ഭരണനടപടികളിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ സർക്കാർ ശക്തമായ വിശദീകരണവും തിരുത്തലുകളും നടപ്പാക്കേണ്ട സാഹചര്യമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്ന് ഉയരുന്നത്.