ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിർമിക്കുന്ന ഫാക്ടറിയാക്കി മാറ്റാനുള്ള പദ്ധതി ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) പിൻവലിച്ചു. ബ്രിട്ടനിലെ ഹെയിൽവുഡ് പ്ലാന്റിൽ ഇനി പെട്രോൾ, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളും നിർമിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആഗോള മാറ്റം പ്രതീക്ഷിച്ചതിനെക്കാൾ മന്ദഗതിയിലായതും വിപണി ആവശ്യകതയിലെ മാറ്റവുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.


മുൻപ് ഈ പ്ലാന്റിനെ പൂർണമായും ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രമാക്കാനായിരുന്നു ജെഎൽആറിന്റെ പദ്ധതി. എന്നാൽ അമേരിക്കൻ വിപണിയിൽ കൂടുതൽ വളർച്ച ലക്ഷ്യമിട്ട് ചെറുകിട എസ്‌യുവികളുടെ പെട്രോൾ, ഹൈബ്രിഡ് പതിപ്പുകളും കമ്പനി പുറത്തിറക്കും. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡിഫൻഡർ മോഡലിന്റെയും ഹൈബ്രിഡ് പതിപ്പുകൾ ഉൽപ്പാദിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഇലക്ട്രിക് റേഞ്ച് റോവറിന്റെയും മറ്റ് ചില ഇലക്ട്രിക് മോഡലുകളുടെയും അവതരണം വൈകിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2029 ഓടെ 18 ബില്യൺ പൗണ്ട് നിക്ഷേപം തുടരാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കയിൽ വിൽപ്പന വർധിപ്പിച്ച് ആഡംബര വാഹന വിപണിയിൽ കൂടുതൽ പങ്കാളിത്തം നേടുകയാണ് ലക്ഷ്യം. എന്നിരുന്നാലും ജാഗ്വർ ബ്രാൻഡിനെ പൂർണമായും ഇലക്ട്രിക് ബ്രാൻഡാക്കി മാറ്റുന്ന ദീർഘകാല പദ്ധതി കമ്പനി തുടരുന്നതായും അധികൃതർ വ്യക്തമാക്കി.