ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. രാഗിന്ദർ സിങ് (48)യും ഗുര്മീത് സിങും ആണ് മരിച്ചത്. വൈശാഖി ആഘോഷവുമായി ബന്ധപ്പെട്ട് ഒരു വെയർഹൗസിൽ നടന്ന ഒത്തുചേരലിൽ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം.

അക്രമി ഇവരുടെ അടുത്തെത്തി വെടിയുതിർക്കുകയും തുടർന്ന് കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് പത്തോളം ഷെൽ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് പോലീസ് കരുതുന്നു. പെട്ടെന്നുണ്ടായ വാക്കേറ്റത്തിന്റെ ഫലമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ദൃക്‌സാക്ഷിയുടെ അഭിപ്രായപ്രകാരം അക്രമിയും ഇന്ത്യക്കാരനാകാം. ഇയാൾ അതേ ഗുരുദ്വാരയിൽ എത്തുന്ന ഒരാളാണെന്നും ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് അന്വേഷണം തുടരുന്നു.