ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന്സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് വർണ്ണാഭമായി. 2026 ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതൽ ലണ്ടനിലെ ക്രോയ്ഡൺ തോണ്ടൺ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ലണ്ടൻ വിഷു വിളക്ക് ആഘോഷങ്ങൾ നടത്തപ്പെട്ടത് . അന്നേ ദിവസം ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുത്ത ദക്ഷിണ യുകെ അവതരിപ്പിച്ച നൃത്തശില്പങ്ങൾ ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ നടത്തപ്പെട്ടു .നിരവധി സാമൂഹ്യ ,സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തു. ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അഥിതി ആയിരുന്നു.ലണ്ടൻ വിഷു വിളക്ക് ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സമിതി നന്ദി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ