തിരുവനന്തപുരം വട്ടപ്പാറയിൽ വീടിന് സമീപത്തെ പറമ്പിൽ കളിക്കിടെ പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു. കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം.
സുഹൃത്തുക്കളോടൊപ്പം വീടിനടുത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന അഭിനവ്, തെറിച്ചുപോയ പന്ത് എടുക്കാൻ വരമ്പിന് സമീപത്തേക്ക് പോയപ്പോഴാണ് പാമ്പ് കടിയേറ്റത്. സംഭവം നടന്നതോടെ നാട്ടുകാർ ചേർന്ന് കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി.
പരിക്കേറ്റ അഭിനവിനെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു.











Leave a Reply