കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുവരെയായാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹർത്താൽ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ തിരുവനന്തപുരം തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം, കണിയാപുരം മേഖലകളിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ് പ്രതിഷേധം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ചിലയിടങ്ങളിൽ പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിടേണ്ടിവന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തടയൽ ശ്രമങ്ങൾ നടന്നുവെന്നും വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുകയും ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണം, കോളേജിന്റെ അംഗീകാരം റദ്ദാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം എന്നിവയും ആവശ്യങ്ങളായി ഉയർത്തിയിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.