കോവൻട്രി: യുകെയിലെ പ്രമുഖ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പ് കോവൻട്രിയിലെ സെയിന്റ് ഓസ്ബർഗ് കാത്തലിക് ഹാളിൽ വച്ച് ഏപ്രിൽ 25 നു ആവേശകരമായി നടന്നു. സംഘടനയുടെ 15 യൂണിറ്റുകളിൽ നിന്നായി 70 ഓളം പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശ്രീ എം. സ്വരാജ് പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു . വലതുപക്ഷ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും, ആദർശശുദ്ധിയുള്ള നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും
പ്രവർത്തകർ ജാഗ്രത കാട്ടണം. വരുംകാലങ്ങളിൽ കൂടുതൽ പ്രവർത്തകരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് സംഘടനയെ കരുത്തുറ്റതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ ജേക്കബ് ജോർജ് ‘കേരള രാഷ്ട്രീയം ഇന്നലെയും ഇന്നും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ഡോ. പ്രേംകുമാർ ‘പ്രോപഗണ്ട കാലത്ത് ആഗോള മലയാളികൾ എന്ന പ്രതീക്ഷ’ എന്ന വിഷയത്തിൽ സംസാരിച്ചു. നവമാധ്യമങ്ങളെ സമീക്ഷ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ഡോ. വി.പി.പി. മുസ്തഫ പുതിയ വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംഘടനകളിൽ സ്ത്രീകൾക്ക് നൽകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചു.

നാഷണൽ കമ്മറ്റിയിൽ വന്ന ഒഴിവുകൾ നികത്തികൊണ്ട് നിലവിലുള്ള 11 നാഷ്ണൽ കമ്മറ്റി അംഗങ്ങൾക്ക് പുറമെ വിനോദ് പണിക്കർ, മോൻസി തൈക്കൂടൻ, ശ്രീജിത്ത് ജി, ധനേഷ് അമ്പലവയൽ, ജയൻ മലയിൽ, ഷാജു സി ബേബി, വിഷ്ണുദാസ്, യാസർ സിദ്ദീഖ്, ജോർജ് ജോസഫ്, പ്രിൻസ് എം ജോർജ് എന്നിവരെ നാഷ്ണൽ കമ്മറ്റിയിൽ ഉൾപ്പെടുത്തി.
നിലവിലെ ഭാരവാഹികൾ രാജി ഷാജി ( നാഷണൽ പ്രസിഡന്റ് ) , ജിജു സൈമൺ ( നാഷണൽ സെക്രട്ടറി ), ശ്രീകാന്ത് കൃഷ്ണൻ ( ട്രഷറർ ) പ്രവീൺ രാമചന്ദ്രൻ ( വൈസ് പ്രസിഡന്റ് ), ഉണ്ണികൃഷ്ണൻ ബാലൻ ( ജോയിന്റ് സെക്രട്ടറി ) .
സെക്രട്ടേറിയറ്റ് അംഗങ്ങൾ : ശ്രീജിത്ത് ജി , വിനോദ് പണിക്കർ, അരവിന്ദ് സതീഷ് , ബാലചന്ദ്രൻ ചോയിമഠം
നാഷണ കമ്മറ്റി അംഗങ്ങൾ : അബിൻ സാബു , ദീപ്തി ലൈജു , ബിനു കോശി , ഫിത്തിൽ മുത്തുകോയ, മോൻസി തൈക്കൂടൻ, ധനേഷ് അമ്പലവയൽ, ജയൻ മലയിൽ, ഷാജു സി ബേബി, വിഷ്ണുദാസ്, യാസർ സിദ്ദീഖ്, ജോർജ് ജോസഫ്, പ്രിൻസ് എം ജോർജ്.
2024 ൽ തിരഞ്ഞെടുത്ത ഭരണസമിതിയുടെ കാലാവധി സമാപിക്കുന്ന 2026 നവംബർ 30 നുള്ളിൽ നാട്ടിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടു ദേശീയ സമ്മേളനം നടത്താനും അതുവരെ ഈ നേതൃത്വം തുടരാനും തീരുമാനിച്ചു . മെയ് മാസം 2 നു സമീക്ഷ യുകെ യുകെയുടെ പേരിൽ നടക്കുന്ന സമ്മേളനം സംഘടനയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട ചിലർ ചേർന്നു നടത്തുന്നതാണ് , ഈ സമ്മേളനത്തിന് സമീക്ഷ യുകെയുമായി ഒരു ബന്ധവും ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . സമീക്ഷ പ്രവർത്തകരും പൊതു ജനങ്ങളും ഈ സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു .
വരും മാസങ്ങളിൽ യൂണിറ്റ് തലത്തിൽ വിവിധ പരിപാടികളും ദേശീയ തലത്തിൽ വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കാൻ ക്യാമ്പിൽ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തികൊണ്ട് പരിപാടികൾ സമാപിച്ചു.











Leave a Reply