കോട്ടയത്ത് കാമുകിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. എരുമേലി വെള്ളാവൂർ വില്ലേജിൽ ഏറത്ത് വടകരകരയിൽ അമ്പിളി ഭവനിൽ അനൂപ് ആർ. നായർ (37) ആണ് ശിക്ഷിക്കപ്പെട്ടത്. കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ഒന്നിലെ ജഡ്ജി കെ. ലില്ലിയാണ് വിധി പ്രസ്താവിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും കൂടാതെ വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു.

2020 ജനുവരി 15ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എരുമേലി ശ്രീനിപുരം കോളനിയിലെ വളവനാട് വീട്ടിൽ താമസിച്ചിരുന്ന വിജയകുമാറിന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന ബന്ധം വിജയകുമാർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിലുള്ള വൈരാഗ്യത്തെത്തുടർന്ന് അർധരാത്രിയിൽ കത്തിയുമായി വിജയകുമാറിന്റെ വീട്ടിലെത്തിയ അനൂപ് അതിക്രമിച്ചുകയറി. ഉറങ്ങിക്കിടന്നിരുന്ന വിജയകുമാറിനെ വിളിച്ചുണർത്തിയ ശേഷം പുറത്തേക്ക് ഇറങ്ങിവന്നപ്പോൾ വീടിന്റെ തിണ്ണയിൽവെച്ച് നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകം നടക്കുമ്പോൾ പിതാവിന്റെ പിന്നാലെ എത്തിയ 15 വയസ്സുകാരനായ മകൻ സംഭവം നേരിൽ കണ്ടത് കേസിൽ നിർണായകമായി. എരുമേലി പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. നേരിട്ടുള്ള സാക്ഷിമൊഴിയും മറ്റ് തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ മീര എസ്.എസ്., അർജുൻ വി.എസ്. എന്നിവർ ഹാജരായി.