വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർന്നതിനെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മെയ് 6 – ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചു. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

വിലവർധനയോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടർ വില മൂവായിരം രൂപ കടന്നു. തിരുവനന്തപുരത്ത് 3106 രൂപയും, കൊച്ചിയിൽ 3085 രൂപയും, കോഴിക്കോട് 3117 രൂപയുമായി വില ഉയർന്നതോടെ ഹോട്ടൽ മേഖലയ്ക്ക് വലിയ സാമ്പത്തിക സമ്മർദ്ദം നേരിടേണ്ടിവരുന്നു. പ്രവർത്തനച്ചെലവ് കുത്തനെ കൂടുന്നതിനാൽ ഭക്ഷണവിഭവങ്ങളുടെ വില ഉയർത്തേണ്ടി വരാമെന്ന് ഹോട്ടൽ ഉടമകൾ സൂചിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭക്ഷണവില ഉയർന്നാൽ സാധാരണ ജനങ്ങൾക്ക്, പ്രത്യേകിച്ച് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാകും. ദിവസേന ഹോട്ടലുകളെ ആശ്രയിക്കുന്നവർക്ക് ചെലവ് കൂടുകയും ജീവിതച്ചെലവ് കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യും. ഇതിനിടെ ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുന്നുവെങ്കിലും വിതരണത്തിൽ നിയന്ത്രണങ്ങൾ തുടരുന്നതായും റിപ്പോർട്ടുണ്ട്.