മൈസൂർ: മലയാളി നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന ഗുരുതര പരാതിയുമായി അഞ്ചു കോളേജുകളിലെ വിദ്യാർത്ഥികൾ രംഗത്ത്. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും, ചോറിൽ പാറ്റയും കണ്ടെത്തിയതായി വിദ്യാർത്ഥികൾ പറയുന്നു.

കോമൺ മെസ്സിൽ നിന്നാണ് എല്ലാ കോളേജുകൾക്കും ഭക്ഷണം എത്തിക്കുന്നത്. പ്രതിവർഷം ₹80,000 മെസ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും, പരാതി പറഞ്ഞാൽ ഇന്റേണൽ മാർക്ക് കുറയ്ക്കും എന്നിങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്ലോബൽ എജുക്കേഷൻ സർവീസ് എന്ന ഏജൻസിയാണ് ഭക്ഷണം എത്തിക്കുന്നതെന്നും കോളേജുകളുമായി കൂട്ടുകെട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. വൃത്തിഹീന സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും, പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.