ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിക്സ്റ്റനിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു. ഒരു വാഹനത്തിൽ നിന്നാണ് നിരവധി തവണ വെടിയുതിർന്നത്. 25 വയസുള്ള ഒരാളുടെ നില ഗുരുതരമാണ് . മറ്റ് മൂന്ന് പേർക്ക് പരിക്കുകളുണ്ടെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാത്രി ഏകദേശം ഒരു മണിയോടെ കോൾഡ്ഹാർബർ ലെയ്നിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തിയിരുന്നു . പരിക്കേറ്റ നാലുപേരെയും ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. രണ്ട് പേരെ ട്രോമ സെന്ററിലേക്കും, മറ്റുള്ള രണ്ടുപേരെ പ്രാദേശിക ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവസ്ഥലത്തിന് സമീപമുള്ള സൗത്ത്‌വൈക് ഹൗസ് എസ്റ്റേറ്റ് പ്രദേശത്ത് പൊലീസ് പരിശോധന നടത്തി, റോഡിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. സമീപത്ത് നടന്ന പരിപാടിക്കിടെ ആളുകൾ ഭീതിയോടെ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ അല്ലം ഭംഗൂ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പറഞ്ഞു . സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അടുത്ത ദിവസങ്ങളിൽ ഇവിടെ കൂടുതൽ പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.