WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷൈമോൻ തോട്ടുങ്കൽ
ബെഡ്ഫോർഡ് . ശതാബ്‌ദി നിറവിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്ത കലാലയമായ ചങ്ങനാശ്ശേരി സെന്റ് ബെർക്‌മാൻസ് കോളേജിലും മധ്യ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ ആദ്യ ഔദ്യോഗിക സംഗമം ബെഡ്ഫോർഡിലെ മാർസ്റ്റൻ  മോർട്ടൻ വില്ലേജ്  ഹാളിൽ നടന്നു . കോളേജുകളുടെ പേട്രനും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത സംഗമം ഉത്‌ഘാടനം ചെയ്തു . ഷൈമോൻ  തോട്ടുങ്കൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ റെവ ഫാ ഫിലിപ്പ് പന്തമാക്കൽ , ജോമോൻ മാമ്മൂട്ടിൽ , ഫെബി കൊട്ടാരം എന്നിവർ സംസാരിച്ചു , മാതൃകലാലയത്തിലെ പഠന കാലത്തെ മധുര സ്മരണകളും , എസ്  ബി യും അസംപ്‌ഷനും നൽകിയ ജീവിത പാഠങ്ങളും  എല്ലാം സമ്മേളനത്തിൽ പങ്കെടുത്തവർ അനുസ്‌മരിക്കുകയും പങ്കു വക്കുകയും ചെയ്തു , കൂടുതൽ വിപുലമായ സമ്മേളനം  മേഖല തലങ്ങളിലും , പിന്നീട് ദേശീയ തലത്തിലും സംഘടിപ്പിക്കുന്നതിനായി പ്രത്യേക കമ്മറ്റികളും സമ്മേളനത്തിൽ തിരഞ്ഞെടുത്തു . ബ്രിട്ടനിലെമ്പാടും വ്യാപിച്ചു കിടക്കുന്ന സെന്റ് ബെർക്‌മാൻസിലേയും , അസംപ്‌ഷനിലെയും പൂർവ്വവിദ്യാർഥികളെ  കണ്ടെത്തുവാനും അവർക്കായി വിപുലമായ ഒരു കൂട്ടായ്മ താമസിയാതെ സംഘടിപ്പിക്കുവാനുമുള്ള  പദ്ധതികളും ആലോചനകളും തയാറാക്കിയാണ് സമ്മേളനം അവസാനിച്ചത് .