ന്യൂഡൽഹി: പത്ത് ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് ഇന്ന് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിയമസഭാകക്ഷി യോഗത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം ഔദ്യോഗികമായി അറിയിക്കാനാണ് സാധ്യത. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് അവസാനഘട്ട ചർച്ചകളിൽ പ്രധാനമായി ഉയർന്നത്. എല്ലാ കോൺഗ്രസ് എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം യു.ഡി.എഫ്. നേതാക്കൾ ഗവർണറെ കണ്ടു സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് സൂചന. വടക്കൻ ജില്ലകളിൽ നിന്നുള്ള എംഎൽഎമാരുടെ യാത്രാസൗകര്യം പരിഗണിച്ച് യോഗം ഉച്ചയ്ക്കുശേഷമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുസ്‌ലിം ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കേരള കോൺഗ്രസും മറ്റ് ഘടകകക്ഷികളും തിരുവനന്തപുരത്ത് നേതൃയോഗങ്ങൾ സംഘടിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന ഹൈക്കമാൻഡ് ഫോർമുലയ്ക്കായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.