ടെൽ അവീവ്: ഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫിന്റെ അവകാശവാദം. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ഹമാസ് ആക്രമണത്തിൽ പങ്കെടുത്ത അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു ഹദ്ദാദെന്നും ഐഡിഎഫ് വ്യക്തമാക്കി.

മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹദ്ദാദ് ഹമാസിന്റെ സൈനികവിഭാഗം മേധാവിയായത്. ഹമാസിനെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരേ തുടർച്ചയായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഹദ്ദാദ് നേതൃത്വം നൽകിയിരുന്നുവെന്നാണ് ഐഡിഎഫ് ആരോപണം. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും എതിരായ നിരവധി ആക്രമണങ്ങളുടെ പിന്നിലും ഹദ്ദാദ് തന്നെയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇസ്രയേൽ ബന്ദികളാക്കിയവരെ പാർപ്പിച്ചിരുന്ന കേന്ദ്രങ്ങളുടെ നിയന്ത്രണവും ഹദ്ദാദിനായിരുന്നുവെന്ന് ഐഡിഎഫ് ആരോപിച്ചു. ബന്ദികളെ മനുഷ്യ കവചമാക്കി ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടിരുന്നതെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 1980-കളിൽ ഹമാസിൽ ചേർന്ന ഹദ്ദാദ് സംഘടനയുടെ വിവിധ നിർണായക പദവികൾ വഹിച്ചു. ഗാസ സിറ്റി ബ്രിഗേഡിന്റെ കമാൻഡറായും ഹമാസ് മിലിട്ടറി കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്ന ഹദ്ദാദ്, ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.