ഷ്രൂസ്‌ബറി: ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ. സംഘടിപ്പിക്കുന്ന നാലാമത് ഓൾ യു.കെ. വടംവലി മത്സരം 2026 മെയ് 30-ന് ശനിയാഴ്ച ഷ്രൂസ്‌ബറിയിലെ ലണ്ടൻ റോഡ് സ്പോർട്സ് സെന്ററിൽ (London Road Sports Centre, SY2 6PR) വെച്ച് നടക്കും. പ്രമുഖ ധനകാര്യ സ്ഥാപനമായ ലൈഫ് ലൈൻ മോർട്ട്ഗേജ് & ഇൻഷുറൻസ് സർവീസസുമായി സഹകരിച്ചാണ് ഇത്തവണത്തെ മത്സരം സംഘടിപ്പിക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ കായികമാമാങ്കത്തിൽ ആകെ £4500-ഓളം വരുന്ന വമ്പിച്ച സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ആവേശകരമായ പോരാട്ടങ്ങളും മികച്ച കായികമികവും നിറഞ്ഞ ഒരു ദേശീയ തല കായികോത്സവമായി മത്സരം മാറുമെന്ന് സംഘാടകർ അറിയിച്ചു.
സമ്മാനങ്ങൾ

ഒന്നാം സമ്മാനം: £2001 ഉം എവർ റോളിംഗ് ട്രോഫിയും
രണ്ടാം സമ്മാനം: £1001 ഉം ട്രോഫിയും
മൂന്നാം സമ്മാനം: £501 ഉം ട്രോഫിയും
നാലാം സമ്മാനം: £251 ഉം ട്രോഫിയും
അഞ്ചാം സ്ഥാനം: £151 ഉം ട്രോഫിയും
ആറാം, ഏഴാം, എട്ടാം സ്ഥാനങ്ങൾ: £101 വീതവും ട്രോഫികളും

ഇതിനൊപ്പം, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്കും താരങ്ങൾക്കും ഫെയർ പ്ലേ അവാർഡ് (£101), ബെസ്റ്റ് പുള്ളർ അവാർഡ് (£101) എന്നിവയും നൽകും.
മത്സര ക്രമീകരണങ്ങൾ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 580 + 5 കിലോ ഭാരപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് £125 രജിസ്ട്രേഷൻ ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യാം.

യു.കെ.യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി പ്രേമികളെയും കായികാസ്വാദകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ മത്സരം, സമീക്ഷ യു.കെ.യുടെ കായിക-സാമൂഹിക ഇടപെടലുകളിലെ ഒരു പ്രധാനഘട്ടമായിരിക്കും എന്നും സംഘാടകർ വ്യക്തമാക്കി.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

അഖിൽ ശശി: +44 7436 651206
വിപിൻ രാജ്: +44 7782 528998