ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വൈകിയെത്തിയ വസന്തകാല ചൂട് ശക്തമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മെയ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന് മുന്നോടിയായി ചില ഭാഗങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട അസാധാരണ തണുപ്പിന് പിന്നാലെയാണ് ചൂട് വർധിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഴ്ചയുടെ തുടക്കത്തിൽ മഴയും മേഘാവൃത കാലാവസ്ഥയും അനുഭവപ്പെട്ടെങ്കിലും ബുധനാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് റിപ്പോർട്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നും തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 28 ഡിഗ്രി വരെ ചൂട് ഉയരാമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാകുമിതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, യുകെയിൽ ഔദ്യോഗികമായി ‘ഹീറ്റ്‌വേവ്’ പ്രഖ്യാപിക്കപ്പെടാൻ തുടർച്ചയായി മൂന്ന് ദിവസം നിശ്ചിത താപനിലയ്ക്ക് മുകളിലായിരിക്കണം. ചില പ്രദേശങ്ങളിൽ ഈ മാനദണ്ഡം പാലിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും വാരാന്ത്യത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സ്കോട്ട് ലൻഡ്, വെയിൽസ്, പടിഞ്ഞാറൻ ഇംഗ്ലണ്ട് മേഖലകളിൽ ശനിയാഴ്ച മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.