വാറ്റ്ഫോർഡ്: 10 വർഷത്തെ ദുർഭരണത്തിന് വിരാമമിട്ട് അധികാരത്തിലെത്തിയ യുഡിഎഫ് ഭരണത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി യുകെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള ചാപ്റ്റർ) വാറ്റ്ഫോർഡ് യൂണിറ്റ് പ്രവർത്തകർ.
ഐഒസി വാറ്റ്ഫോർഡിന്റെ നേതൃത്വത്തിൽ മേയ് 18ന് വൈകിട്ട് 8 മുതൽ 10 വരെ ടോൾപിറ്റ്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഐഒസി നാഷണൽ പ്രസിഡന്റ് സൂജു കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മാത്യു വർഗീസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലിബിൻ കൈതമറ്റം, എൽദോ ജേക്കബ്, മായ ബെന്നി, മാത്യു കുറ്റിക്കണ്ടത്തിൽ, പ്രവീൺ, റിനോ, സണ്ണി ജോസഫ്, ജോമോൻ കെ. മാത്യു, ഡേവിസ്, സിനി, ബെന്നി എന്നിവർ പ്രസംഗിച്ചു.

പിണറായി വിജയൻ സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിന് അറുതി വന്നുവെന്ന ആമുഖത്തോടെ ആരംഭിച്ച യോഗത്തിൽ പ്രവർത്തകർ തങ്ങളുടെ ആവേശവും പ്രതീക്ഷകളും പങ്കുവച്ചു.
ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി. യോഗാനന്തരം പ്രശസ്ത സാഹിത്യകാരൻ കെ.പി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ സദ്യയും പായസവും ആസ്വദിച്ച് പങ്കെടുത്തവർ സന്തോഷത്തോടെ പിരിഞ്ഞു.













Leave a Reply