ന്യൂസ് ഡെസ്ക്. മലയാളം യുകെ
യുകെയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് മാഞ്ചെസ്റ്റർ വീണ്ടും വേദിയാകുന്നു. ജൂൺ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മാഞ്ചസ്റ്റർ എയർപോർട്ട് സ്റ്റാൻലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് യുകെ മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച MML NORTH FEST 2026 നടത്തപ്പെടുകയാണ്.
MML NORTH FEST 2026 ൻ്റെ ടിക്കറ്റ് ബുക്ക് ചെയ്യുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://limeeventz.co.uk/public/e/63/mml-north-fest-2026
യുകെയിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് (MML) ആണ് ഈ സംഗീതോൽസവം സംഘടിപ്പിക്കുന്നത്. 2024 ൽ ലിവർപൂളിലും 2025 ൽ ബ്ലാക്ക്പൂളിലും നടത്തിയ നോർത്ത് ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിനു ശേഷം ഈ വർഷം മാഞ്ചസ്റ്ററാണ് വേദിയാവുന്നത്. സംഗീതത്തോടൊപ്പം വർണാഭമായ നൃത്തനൃത്ത്യങ്ങളും മിമിക്രിയും വാദ്യോപകരണ പ്രകടനങ്ങളും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് മാറ്റേകും
കോവിഡ് കാലത്ത് ആരംഭിച്ച മലയാളം മ്യൂസിക് ലവേഴ്സ് എന്ന സംഗീത കൂട്ടായ്മ ആയിരക്കണക്കിന് കലാകാരന്മാർക്ക് തങ്ങളുടെ കഴിവു തെളിയിക്കാനും അതുവഴി സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റാനും വേദിയായി മാറിയിട്ടുണ്ട്. രണ്ടര ലക്ഷം സംഗീത പ്രേമികളുടെ വലിയ കൂട്ടായ്മയായി MML ഇന്നു മാറിക്കഴിഞ്ഞു. ബ്ലാക്ക്പൂൾ സ്വദേശി ജയൻ ആമ്പലിയാണ് മലയാളം മ്യൂസിക് ലവേഴ്സ് എന്ന ഈ കൂട്ടായ്മയുടെ അമരക്കാരൻ.
പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിങ്ങർ വിജയിയുമായ അരവിന്ദ് മുഖ്യാഥിതിയായി എത്തുന്നതും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് ഭംഗിയേകും.
സോണി ചാക്കോ, അനൂപ് തോമസ്, ബെൻസൺ ദേവസി, റെക്സ് ജോസ്, സജി സ്കറിയ, ടൈറ്റസ് ജോസഫ്, ആബ്രോ, ടോണി ലൂക്കോസ്, സോണി വർഗ്ഗീസ്, ഷാജു ഉതുപ്പ്, സീമ സൈമൺ, അശ്വതി മിഥുൻ എന്നിവരടങ്ങുന്ന പതിനാലംഗ കോർ കമ്മിറ്റിയുടെ കൺവീനർ ശ്രീ അജിത് പാലിയത്തും കോർഡിനേറ്റർ ശ്രീ ജയൻ ആമ്പലിയുമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ടാണ് ഇത്തവണ ഈ സംഗീത മാമാങ്കം ഒരുക്കുന്നത്. ഈ പരിപാടിയുടെ മുഴുവൻ വരുമാനവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കൈമാറുന്നതായിരിക്കും.
കേരള കറി ഹൗസ് ഒരുക്കുന്ന വൈവിധ്യമാർന്ന ഭക്ഷണ ശാലയും സംഗീത പ്രേമികൾക്കായി കാത്തിരിക്കുന്നുണ്ട്.
റേഡിയോ ലൈം ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്
യുകെയിലെ എല്ലാ നല്ലവരായ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചിച്ചുണ്ട്.
Venue:
Manchester Airport Stanley Hotel
(Brilliant Venues Collection)
Stanley Road,
Wimslow
Manchester SK9 3LD
Date: Saturday 20 June 2pm











Leave a Reply