അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി വിധി. രണ്ടാം പ്രതി മരയ്ക്കാർ ഉൾപ്പെടെ 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. മണ്ണാർക്കാട് വിചാരണക്കോടതി നേരത്തെ വിധിച്ച ഏഴ് വർഷം തടവാണ് ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തിയത്. 16-ാം പ്രതിയുടെ ശിക്ഷയും മൂന്ന് മാസത്തിൽ നിന്ന് ഒരു വർഷമായി വർധിപ്പിച്ചു.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ മേച്ചേരിയിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ഹുസൈന്റെ അപ്പീൽ കോടതി അംഗീകരിച്ചപ്പോൾ, മറ്റ് പ്രതികൾ സമർപ്പിച്ച അപ്പീലുകൾ തള്ളുകയായിരുന്നു. കേസിലെ ഗുരുതര സാഹചര്യങ്ങളും തെളിവുകളും പരിഗണിച്ചാണ് ശിക്ഷ വർധിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.











Leave a Reply